തലശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി ഷറാറ ഫറഫുദ്ദീന്‍ അറസ്റ്റില്‍

തലശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി ഷറാറ ഫറഫുദ്ദീന്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തലശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. യാത്രാമധ്യേ ആണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയോട് അമ്മയോട് വിവരം പറഞ്ഞതോടെ വീട്ടുകാര്‍ ധര്‍മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷറാറ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
സഹോദരീ ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സഹോദരീ ഭര്‍ത്താവിനെ കതിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here