Advertisement

മുക്കത്ത് ഡെൽറ്റ പ്ലസ് വകഭേദം ; നാല് പേർ ചികിത്സയിൽ

June 29, 2021
Google News 1 minute Read

കോഴിക്കോട് 4 പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

Story Highlights: Covid Delta Plus , Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here