ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി

ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി. ഡിസിജിഐ ആണ് അനുമതി നൽകിയത്. സിപ്ല സമർപ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കയാണ് അനുമതി നൽകിയത്.
വാക്‌സിൻ മാനദണ്ഡങ്ങളിൽ ഡിസിജിഐ നേരത്തെ ഇളവ് നൽകിയിരുന്നു. വിദേശ വാക്‌സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്‌സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ല മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചത്.
ഇതോടെ ഡിസിജിഐ അനുമതി നൽകുന്ന നാലാമത്തെ വാക്‌സിനായി മൊഡേണ. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച മൂന്ന് വാക്സിനുകൾ.
Story Highlights: dcgi gives nod for moderna vaccine import
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here