സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഡെൽറ്റാ വകഭേദം; രോഗിയുള്ള വീട്ടിലെ ആരും പുറത്തിറങ്ങരുത്
സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഡെൽറ്റാ വകഭേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തരംഗം പതുക്കെ കുറഞ്ഞ് സമയമെടുത്താകും അവസാനിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും പിടിപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും, വീടുകളിലും ഓഫിസുകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ ഒരു രോഗിയുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർ നിർബന്ധമായും ക്വാറന്റീൻ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം വന്നയുടൻ രോഗി സിഎഫ്എൽടിസിയിലേക്ക് മാറിയാൽ വീട്ടുകാർ ക്വാറന്റീൻ പാലിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: home quarantine , kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here