Advertisement

പ്രേതങ്ങൾക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

June 29, 2021
Google News 0 minutes Read

ഒരു കൂട്ടം പ്രേതങ്ങൾ തന്നെ ഉപദ്രവിച്ചെന്നും വധഭീഷണി മുഴക്കിയെന്നും, തന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോലീസിനെ സമീപിച്ച യുവാവിന്റെ പരാതിയെ തുടർന്ന് പ്രേതങ്ങൾക്കെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്. ചെറുപ്പക്കാരന്റെ പരാതി കേട്ട് പോലീസുകാർ ആദ്യമൊന്നു ഞെട്ടിയെങ്കിലും യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കിയ ഗുജറാത്തിലെ ജംബുഗോഡ പോലീസ് രണ്ട് പ്രേതങ്ങൾക്കെതിരെ കേസെടുക്കുകയായിരുന്നു. യുവാവിനെ അനുനയിപ്പിക്കാൻ വേണ്ടിയാണു പോലീസ് കേസെടുത്തത്.

ഞായറഴ്ച രാവിലെയാണ് യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. കൃഷിയിടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന തന്നെ ഒരു കൂട്ട പ്രേതങ്ങൾ ഉപദ്രവിച്ചെന്നും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി. പ്രേതങ്ങൾക്കെതിരെ കേസെടുക്കണമെന്നും, തന്റെ ജീവൻ സംരക്ഷിക്കണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

സ്റ്റേഷനിലെത്തിയ പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് പോലീസിന് മനസിലായി. എന്നാല്‍, ഇയാളോട് എതിര്‍ത്തൊന്നും പറയാതെ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിച്ചു. അത് പരാതിക്കാരന് കാണിച്ചുനല്‍കുകയും ചെയ്തു. ഇതോടെ, ഏറെ അസ്വസ്ഥനായിരുന്ന പരാതിക്കാരനും ശാന്തനായി.

പരത്തി സ്വീകരിച്ചതിന് പിന്നാലെ തന്നെ പോലീസ് യുവാവിന്റെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എട്ടോടെയാണ് യുവാവിന് മനസികപ്രശ്നങ്ങളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് താന്‍ സ്റ്റേഷനിലേക്ക് വന്നതെന്നായിരുന്നു ഇയാളുടെ മറുപടി. എന്തായാലും യുവാവ് കൃത്യമായി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here