Advertisement

പോക്‌സോ കേസുകൾ വർധിക്കുന്നു; നാല് മാസത്തിനിടെ 1225 കേസുകൾ

June 29, 2021
Google News 1 minute Read

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. സംസ്ഥനത്തിൽ കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1225 പോക്സോ കേസുകൾ. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് 140 കേസുകളും രജിസ്റ്റർ ചെയ്തു. കൊല്ലം൦ – 119, തൃശൂർ – 119, കോഴിക്കോട് – 105 എന്നിങ്ങനെയാണ് വിവിധ പോലീസ്‌ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

കൊവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ സംസ്ഥാനത്താകെ 3609 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ രജിസ്റ്റർ ചെയ്തത് 3019 കേസുകളാണ്. ഈ രണ്ട് വർഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പോക്സോ കേസുകളുടെ എണ്ണം ഉയർന്ന് നിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1225 പോക്സോ കേസുകൾ ആണെന്നുള്ളത് ശ്രദ്ധേയമായ വിഷയമാണ്. ലോക്ക്ഡൗൺ മൂലം വീഡുകളിൽ തന്നെയാണ് കുട്ടികൾ കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല എന്നത് തീര്‍ത്തും ലജ്ജാകരമായ വസ്തുതയാണ്.

2021 ഏപ്രിൽ വരെയുള കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്സോകേസുകളിൽ പകുതിയും ഇത്തരം പീഡനങ്ങൾ ആണെന്നുള്ളതാണ് ഞെട്ടിക്കുന്നത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില് 2019 ൽ 1149 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളുടെ വർധനവ് ആശങ്കയുണർത്തുന്നത് കുട്ടികളുടെ സുരക്ഷിതത്വമാണ്.

പോലീസിൻറെ കണക്കുകൾ പ്രകാരം കുട്ടികൾ മാത്രമല്ല സ്ത്രീകളും സംസ്ഥാനത്തിൽ സുരക്ഷിതരല്ല. കഴിഞ്ഞ നാല് മാസത്തിനിടെ 4707 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഭർത്താവിൽ നിന്നും ഭർതൃ വീട്ടിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെ പേരിൽ 1080 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ഏപ്രിൽ വരെ 787 പീഡന കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് 1807 ആയിരുന്നു, നിലവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തെ കണക്കിന്റെ പകുതിയിലധികം കേസുകൾ ഈ വർഷം ഏപ്രി മാസം വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here