സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം വരുത്തുന്നത്. 18 ന് മുകളിൽ ടിപിആർ ഉള്ള തദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോത്തിന്റേതാണ് പുതിയ തീരുമാനം.
ആദ്യം കാറ്റഗറി ‘എ’ ആണ്. ടിപിആർ 6ൽ താഴെയുള്ള പ്രദേശങ്ങളാണ് ഈ വിഭാഗത്തിൽ. രണ്ടാം കാറ്റഗറിയായ ‘ബി’ യിൽ ടിപിആർ 6നും 12നും ഇടയിലുള്ള പ്രദേശങ്ങളാണ്. കാറ്റഗറി ‘സി’യിൽ 12-18 നും ഇടയിലുള്ള പ്രദേശങ്ങളാണ്. അവസാന വിഭാഗം’ഡി’യിൽ ടിപിആർ 18 ന് മുകളിലുള്ള പ്രദേശങ്ങളാകും ഉൾപ്പെടുത്തുക.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ശരാശരി നോക്കുമ്പോൾ സംസ്ഥാനത്തെ പ്രതിദിന ടിപിആർ പത്ത് ശതമാനമാണ്. ഇത് പത്ത് ശതമാനത്തിന് താഴേക്ക് എത്താത്തതാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
Story Highlights: kerala tightens covid restriction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here