Advertisement

സൈക്കിൾ ചവിട്ടൂ’; ഇന്ധന വില വർധനയിൽ വിചിത്ര മറുപടിയുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി

June 29, 2021
Google News 2 minutes Read

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടയില്‍ വിചിത്ര പരിഹാര നിര്‍ദേശവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമര്‍. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും തോമര്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്ന് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് തോമര്‍ പറഞ്ഞു. നമ്മൾ ഒരു പച്ചക്കറി മാർക്കറ്റിലേക്ക് സൈക്കിള്‍ ചവിട്ടാറുണ്ടോ? ഇത് നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധന വില ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്.’- തോമര്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനുമാണോ കൂടുതല്‍ പ്രാധ്യാനം, അതോ ആരോഗ്യ സേവനങ്ങള്‍ക്കാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ധന വില കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവ കേന്ദ്രമാണ് നിയന്ത്രിക്കുന്നതെന്നും തോമര്‍ പറഞ്ഞു.

Story Highlights: Ride Cycle To Market,” Says Madhya Pradesh Minister As Fuel Prices Surge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here