Advertisement

ഇക്കൊല്ലം ടി-20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് ലസിത് മലിംഗ

June 30, 2021
Google News 2 minutes Read
Lasith Malinga World Cup

ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് ശ്രീലങ്കയുടെ വെറ്ററൻ ബൗളർ ലസിത് മലിംഗ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ഫിറ്റ്നസ് ടെസ്റ്റ് ആയ 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും ഇപ്പോഴും തനിക്ക് 24 പന്തുകൾ എറിയാനാവും എന്ന് മലിംഗ പറഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റർ റസൽ ആർനോൾഡിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് 37കാരനായ മലിംഗയുടെ പ്രതികരണം. 2020 മുതൽ മലിംഗ ശ്രീലങ്കക്കായി കളിച്ചിട്ടില്ല.

“ഇത് ലോകകപ്പിനെ സംബന്ധിച്ച കാര്യമല്ല. ഞാൻ വിരമിക്കില്ല. ഇപ്പോഴും എനിക്ക് 24 പന്തുകൾ എറിയാനാവും. പക്ഷേ, 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാൻ എനിക്കാവില്ല. അതുകൊണ്ടാണ് ഞാൻ വീട്ടിലിരിക്കുന്നത്. പക്ഷേ, ഇപ്പോഴും രണ്ട് മണിക്കൂർ പന്തെറിയാൻ എനിക്കാവും. എനിക്ക് 24 പന്തുകൾ ഇടതടവില്ലാതെ എറിയാൻ കഴിയും. 200 പന്തുകളും എനിക്ക് എറിയാനാവും. 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാൻ കഴിയില്ലെന്നറിയുന്നതുകൊണ്ടാണ് ഞാൻ വീട്ടിലിരിക്കുന്നത്. ന്യൂസീലൻഡിനെതിരെ ഞാൻ 4 പന്തുകളിൽ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ സമയത്ത് എനിക്ക് 35 വയസ്സായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ എൻ്റെ ഫിറ്റ്നസിനെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല.”- മലിംഗ പറഞ്ഞു.

അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് മലിംഗ വിരമിച്ചിരുന്നു. ഈ ജനുവരിയിലാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ വിരമിച്ചത്. 2008ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയണിഞ്ഞ മലിംഗ 122 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്.

Story Highlights: Lasith Malinga confident of playing T20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here