Advertisement

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

June 30, 2021
Google News 1 minute Read

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലെ ചിമ്മര്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവിടുമെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ദാദല്‍, രജൗരി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കൂടുതല്‍ ഭീകരരുണ്ടോ എന്നറിയാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി.

Story Highlights: terrorist killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here