ഒരു കുടുംബത്തിലെ അഞ്ചുപേരെ കൃഷിയിടത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ അഞ്ചുപേരെ കൃഷിയിടത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് പേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴി കുത്തി മൂടുകയായിരുന്നു. മൃതദേഹങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിലായിരുന്നു.
ഒരു മാസം മുൻപാണ് ഇവരെ കാണാതായത്. കൃഷിയിടത്തിൽ പത്തടി താഴ്ചയിൽ കുഴിയെടുത്ത്, സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം ഇതു കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹങ്ങൾ വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജെസിബി ഉപയോഗിച്ചാണ് പൊലീസ് മൃതദേഹങ്ങൾ കുഴിച്ചെടുത്തത്.
സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അറസ്റ്റിലായവരിൽ ഒരാൾ.
Story Highlights: Bodies of five missing found in madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here