ഐഎസ്ആർഒ കേസ് : നമ്പി നാരായണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പമാകും നടപടി. ചോദ്യം ചെയ്യലിനിടെ നമ്പി നാരായണനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ടെയെടുക്കും.
ഇന്നലെ പ്രധാനമായും നടന്നത് പരിചയപ്പെടലും പ്രാഥമിക മൊഴിയെടുപ്പും. മൂന്ന് ചോദ്യങ്ങളാണ് പ്രധാനമായി നമ്പി നാരായണനോട് ചോദിച്ചത്. നമ്പി നാരായണനോട് സിബിഐ ചോദിച്ച ചോദ്യങ്ങൾ :
ചോദ്യം: 1994 നവംബറിൽ അറസ്റ്റിലാകും മുൻപ് ജൂലൈയിൽ താങ്കൾ എന്തിന് ഐഎസ്ആർഒയിൽ രാജിക്കത്ത് നൽകി ?
ഉത്തരം: അർഹമായ പ്രൊമോഷൻ തടഞ്ഞു വച്ചതിനാൽ. ഒന്നുകിൽ പ്രമോഷൻ അല്ലെങ്കിൽ രാജി സ്വീകരിക്കുക എന്നതായിരുന്നു നിലപാട്
ചോദ്യം: ഐബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശിന്റെ പേര് താങ്കൾക്ക് എങ്ങനെ മനസിലായി. ഐബി ഉദ്യോഗസ്ഥർ ഐഡന്റിറ്റി വെളിപ്പെടുത്താറില്ലല്ലോ ?
ഉത്തരം: ജയപ്രകാശ് ക്രൂര പീഡനത്തിന് ഇരയാക്കുമ്പോൾ ഒരാൾ വാതിൽ തള്ളിത്തുറന്നെത്തി പേര് വിളിച്ചു. അങ്ങനെയാണ് അത് ജയപ്രകാശാണെന്ന് മനസിലായത്.
ചോദ്യം: മറ്റുള്ളവരെ തിരിച്ചറിഞ്ഞത് എങ്ങനെയാണ് ?
ഉത്തരം: 14-ാം പ്രതിയും ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസറുമായ ജോൺ പുന്നൻ കാണാൻ വന്നിരുന്നു. താനൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞു. അയാളാണ് മറ്റുള്ള പലരെ കുറിച്ചും വിവരം നൽകിയത്.
നേരത്തെ, ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സംസ്ഥാന പൊലീസ്, ഐബി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ സിബിഐ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും മേലധികാരികൾക്കെതിരെ വ്യാജ മൊഴി നൽകാൻ നമ്പി നാരായണനെ നിർബന്ധിച്ചതായും എഫ്‌ഐആർ വ്യക്തമാക്കുന്നു. വിദേശ പൗരയെന്ന നിലയിൽ ലഭിക്കേണ്ട അവകാശങ്ങൾ മറിയം റഷീദയ്ക്ക് നിഷേധിക്കപ്പെട്ടതായും എഫ്‌ഐആർ കുറ്റപ്പെടുത്തുന്നു.
Story Highlights: three important questions asked to nambi narayanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here