സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കും : എഎൻ രാധാകൃഷ്ണൻ

കേരളത്തിൽ മുതൽ മുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സിന് പിന്തുണയുമായി ബിജെപി. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്‌സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും എ.എൻ.രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
കിറ്റക്‌സ് കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് കോൺഗ്രസും സിപിഐഎമ്മും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലാണ് വേട്ടയാടൽ. രാഷ്ട്രീയ പ്രതിയോഗിയെ ജനാധിപത്യപരമായാണ് നേരിടേണ്ടത്. ബിജെപി ഭരിക്കുന്ന യുപിയിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. സാബു ജേക്കബിന് താത്പര്യമെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായമാരംഭിക്കാൻ സഹായിക്കുമെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ.
സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന അനാവശ്യ റെയ്ഡുകൾ വ്യവസായത്തെ തകർക്കും. കേരളത്തിൽ ആരും വ്യവസായം തുടങ്ങാൻ തയാറാകാത്ത സ്ഥിതിയുണ്ടാകും. കോൺഗ്രസ് സിപിഐഎം വേട്ടയാടലിനെതിരെ കിറ്റെക്‌സിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ നടത്താനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ കരാർ റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ വേട്ടയാടൽ ആരോപിച്ചായിരുന്നു നടപടി.
Story Highlights: AN radhakrishnan, kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here