Advertisement

വനനശീകരണം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

July 2, 2021
Google News 1 minute Read

വന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വന സംരക്ഷണത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തിൽ ശക്തമായ നടപടികളുണ്ടാവും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവർ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പുവരുത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. തൈനടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നത് ചർച്ചചെയ്തു വരികയാണ്. അധികാര പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉറപ്പവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനമഹോത്സവത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ‘സ്ഥാപന വനവത്കരണം’, ‘നഗരവനം’ എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here