Advertisement

നായയെ ചൂണ്ടയില്‍ കൊളുത്തി തല്ലിക്കൊന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 2, 2021
Google News 1 minute Read

തിരുവനന്തപുരം അടിമലത്തുറയില്‍ നായയെ ചൂണ്ടയില്‍ കൊളുത്തി തല്ലിക്കൊന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘം ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ തല്ലിക്കൊന്നത്.

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷമാണ് ബ്രൂണോയെ അടിച്ചുകൊന്നത്. സംഭവത്തില്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സുനില്‍, സില്‍വസ്റ്റര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സുനിലിന്റെ വള്ളത്തിന് അരികില്‍ ആണ് ബ്രൂണോ എന്ന നായ കിടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ ഉടമകളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ചു. നാട്ടുകാര്‍ അന്ന് രക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം നായയെ ഇവര്‍ ഇതേരീതിയില്‍ കൊല്ലുകയായിരുന്നു.

Story Highlights: people killed dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here