Advertisement

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന നിർത്തിവച്ചു

July 2, 2021
1 minute Read

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽക്കുന്ന നടപടി നിർത്തിവച്ചു. ബിഷപ്പ് ആന്റണി കരിയിലാണ് ഇക്കാര്യം അറിയിച്ചത്. വൈദികർ റിവ്യു ഹർജി നൽകിയതിന് പിന്നാലെയാണ് നടപടി. നിർത്തിവയ്ക്കൽ നടപടി താത്ക്കാലികമാണെന്ന് ബിഷപ്പ് ആന്റണി കരിയിൽ പറഞ്ഞു.

അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നാണ് വൈദികരുടെ നിലപാട്. കർദിനാൾ ജോർജ് ആലഞ്ചേരി ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം. പൗരത്വ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണം. കനോനിക സമിതികളെ മരവിപ്പിക്കാൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും വൈദികർ പറയുന്നു.

Story Highlights: ernakulam angamali archdiocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top