ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ. ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
2018-19 അധ്യയന വർഷത്തിൽ കോളേജിൽ പ്രവേശന മേൽനോട്ട സമിതിയുടെ അനുമതിയില്ലാതെ ആറ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനാണ് കോടതി പിഴ ചുമത്തിയത്. ഓൺലൈൻ നടപടികളിലൂടെ ആയിരിക്കണം പ്രവേശനം എന്ന മോൽനോട്ട സമിതിയുടെ നിർദേശമാണ് കോളേജ് ലംഘിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ പ്രവേശനം ഹൈക്കോടതി റദ്ദാക്കിയെങ്കിലും കോളേജ് തുടർന്നും വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിച്ചിരുന്നതായി സംസ്ഥാന സർക്കാർ സ്‌പ്രേയിം കോടതിയിൽ ആരോപിച്ചു.
എന്നാല്‍ തങ്ങളുടെ പ്രവേശനത്തില്‍ ക്രമവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായവർ വാദിച്ചു. ഒഴിവുണ്ടായിരുന്ന ഒമ്പത് സീറ്റുകളിൽ ആറ് അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് പ്രവേശനം ലഭിച്ചത് കൊണ്ട് ആരുടെയും അവസരം നഷ്ട്ടമായിട്ടില്ലെന്ന് വിദ്യാർത്ഥികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും പഠിക്കാന്‍ ജസ്റ്റിസ്മാരായ എല്‍. നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുമതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here