Advertisement

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കൊണ്ടുപോയി

July 3, 2021
Google News 1 minute Read
arjun ayanki

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം കണ്ണൂരിലേക്ക്. പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ 3.30നാണ് കസ്റ്റംസ് സംഘം പുറപ്പെട്ടത്.

കസ്റ്റംസ് സംശയിക്കുന്ന ചിലയിടങ്ങളിലും പരിശോധന നടത്തും. ഇന്നലെയാണ് അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി ഇന്നും നാളെയും തെളിവെടുപ്പ് നടത്താനായിരുന്നു പുനര്‍തീരുമാനം.

കഴിഞ്ഞ ദിവസം സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചു കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായിരുന്നു. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരില്‍ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീര്‍ , മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍, മുഹമ്മദ് ഫയാസ് എന്നിവര്‍ ആണ് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Story Highlights: gold smuggling, arjun ayanki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here