നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്; രേഷ്മയോട് വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും

കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. രേഷ്മയുടെ ബന്ധുക്കളായ ഇരുവരും അനന്ദു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു മെസേജുകള്‍ അയച്ചിരുന്നത്. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഈ വിവരം ഗ്രീഷ്മ തന്റെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആര്യയുടേയും ഗ്രീഷ്മയുടെയും പങ്ക് തെളിഞ്ഞത്.
നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത കേസിലാണ് രേഷ്മ അറസ്റ്റിലാകുന്നത്. ജനുവരി അഞ്ചിനായിരുന്നു സംഭവം. രേഷ്മ അറസ്റ്റിലായതിന് ശേഷം ആര്യയെയും ഗ്രീഷ്മയെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
Story Highlights: reshma kollam, child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here