Advertisement

സ്ത്രീധന പീഡനം; ചികിത്സയിലുള്ള യുവതിയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

July 3, 2021
Google News 0 minutes Read

സ്ത്രീധന പീഡനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. ദൗർഭാഗ്യകരമായ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും പൊലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്ന ഈ കാലത്തും ആഭ്യന്തര വകുപ്പും സർക്കാരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.

സ്ത്രീ സുരക്ഷയെ കുറിച്ച് എപ്പോഴും വാചാലനാകുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന് താഴെ നടക്കുന്നത് പോലും അറിയാത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലം എം.എൽ.എ അൻവർ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയിൽ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here