അര്‍ജുന്‍ ആയങ്കിയുമായി കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു; ഫോണ്‍ കളഞ്ഞുപോയ പുഴക്കരയിലും തെളിവെടുപ്പ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരില്‍ തെളിവെടുക്കുന്നു. ഫോണ്‍ കളഞ്ഞുപോയെന്ന് അര്‍ജുന്‍ മൊഴി നല്‍കിയ പുഴക്കരയിലും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു. അര്‍ജുന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.
അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കണ്ടെത്തിയ സുല്‍ക്ക യാര്‍ഡിലും തെളിവെടുപ്പ് നടക്കുന്നുണ്ട്. കേസ് അന്വേഷണവുമായി അര്‍ജുന്‍ ആയങ്കി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇന്ന് രാവിലെയാണ് പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയത്. പുലര്‍ച്ചെ 3.30നാണ് കസ്റ്റംസ് സംഘം പുറപ്പെട്ടത്.
അതേസമയം സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും പരിശോധിക്കുക. മോഷണം, തട്ടി കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
Story Highlights: arjun ayanki, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here