വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന പരാതി; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെന്നിത്തല

വോട്ടര്‍ പട്ടിക ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. ‘വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവരുടെ പേരില്‍ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയുടെ ശുദ്ധീകരണം നടത്തണം’. തെളിവ് സഹതിമാണ് വിഷയത്തില്‍ മുന്‍പ് താന്‍ പരാതി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
ജോയിന്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷന്‍ സൂക്ഷിച്ച 2 കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
Story Highlights: ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here