Advertisement

മൊഡേണ വാക്‌സിന്‍: ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന

July 3, 2021
Google News 0 minutes Read

യു.എസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഡോസുകൾ നേരിട്ട് സംസ്ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കൊവിഡിൽ നിന്ന് 94.1% ആണ് മോഡേണ വാക്സിന്റെ ഫലപ്രാപ്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here