Advertisement

സൗജന്യ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെയും സഞ്ചിയിൽ താമരയുടെയും ചിത്രങ്ങൾ ഉണ്ടാവണം; നിർദ്ദേശവുമായി ബിജെപി

July 3, 2021
Google News 2 minutes Read
Lotus Free Ration Scheme

കൊവിഡ് കാലത്ത് സൗജന്യ റേഷൻ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതാത് മുഖ്യമന്ത്രിമരുടെയും ചിത്രങ്ങൾ ഉണ്ടാവണമെന്ന നിർദ്ദേശവുമായി ബിജെപി. റേഷൻ കേന്ദ്രങ്ങളിൽ ഇത്തരം ബാനറുകൾ സ്ഥാപിക്കണം. സംസ്ഥാന ഘടകങ്ങൾക്ക് അയച്ച കത്തിൽ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. റേഷൻ സഞ്ചിയിൽ പാർട്ടി ചിഹ്നമായ താമരയുടെ ചിത്രവും ഉണ്ടാവണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാൾക്ക് ലഭിക്കുക. ഈ വർഷം നവംബർ വരെ സൗജന്യ റേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 44,111 കൊവിഡ് കേസുകളാണ്. 738 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായി കുറഞ്ഞു. കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നുള്ളൂ. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഒരു ലക്ഷത്തിൽ അധികം രോഗികൾ ഇപ്പോഴുള്ളത്.

Story Highlights: Show PM Image, Lotus Symbol: BJP Tells State Units On Free Ration Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here