ഞങ്ങൾ സന്തോഷത്തിലാണ്; ഒരുമിച്ചു തന്നെയുണ്ടാകും; വേർപിരിയലിന് ശേഷം ആമിറും കിരണും പറയുന്നു
പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിനാണ് നടൻ ആമിർ ഖാനും സംവിധായിക കിരൺ റാവും കഴിഞ്ഞ ദിവസം അവസാനം കുറിച്ചത്. ഔദ്യോഗിക കുറിപ്പിലൂടെയാണ് വേർപിരിഞ കാര്യം ഇരുവരും വ്യക്തമാക്കിയത്.
ഇപ്പോൾ ഒരു വീഡിയോ സന്ദേശത്തിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ് ഇരുവരും. ഇരുവരും ചേർന്ന് രൂപം കൊടുത്ത പാനി ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി സംവദിച്ചത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഒരുമിച്ചുണ്ടാകുമെന്നും ആമീർ പറഞ്ഞു. തങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് കിരണും പറഞ്ഞു.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നുമാണ് ആമീറും കിരണും വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും ഒന്നിച്ചു തന്നെ പ്രവർത്തിക്കുമെന്നും, വിവാഹ മോചനം അവസാനമല്ല , പുതിയ തുടക്കമാണെന്നും കൂട്ടിച്ചേർത്തു.
നടി റീന ദത്തയുമായുള്ള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിട്ടാണ് 2005 ൽ സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ ആമീർ വിവാഹം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here