Advertisement

മൂവാറ്റുപുഴ പോക്‌സോ കേസ് വിവാദം; എ എ റഹീമുമായി സംവാദത്തിന് തയാര്‍: മാത്യു കുഴല്‍നാടന്‍

July 4, 2021
Google News 1 minute Read
a a rahim mathew kuzhalnadan

പോക്‌സോ കേസ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതില്‍ തെളിവുണ്ടെന്ന ഡിവൈഎഫ്‌ഐ ആരോപണത്തില്‍ മറുപടിയുമായി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. തനിക്ക് എതിരായ ആരോപണവുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണം നടത്തുമ്പോള്‍ ആ പുകമറ നീക്കാനാണ് മറുപടി. ഈ വിഷയത്തില്‍ തയാറെങ്കില്‍ തിരുവനന്തപുരത്ത് വച്ച് തിങ്കളാഴ്ച എ എ റഹീമുമായി സംവാദത്തിന് തയാറെന്ന് മാത്യു കുഴല്‍നാടന്‍. പോക്‌സോ കേസ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് മാത്യു കുഴല്‍നാടന്‍ ആണെന്നായിരുന്നു ഡിവൈഎഫ്‌ഐ ആരോപണം.

കുറിപ്പ്;

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് നിങ്ങള്‍ എനിക്ക് എതിരെയും പാര്‍ട്ടിക്കെതിരെയും അപവാദ പ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെയും, അതിലേറെ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.
നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാന്‍ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തില്‍ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..
നിങ്ങള്‍ തയ്യാറെങ്കില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങള്‍ പറയുന്ന വേദിയില്‍ ഞാന്‍ എത്താം..

മറുപടിക്കായി കാക്കുന്നു..

Story Highlights: mathew kuzhanadan, a a rahim, pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here