25
Jul 2021
Sunday

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

ചൊവ്വാഴ്ച സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കാനില്ലെന്ന് വ്യാപാരി- വ്യവസായി സമിതി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിന് എതിരെ തിരിക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണം. കട അടപ്പിക്കലല്ല, തുറപ്പിക്കലാണ് വേണ്ടതെന്നും സമിതി പറയുന്നു.

സംഘടന ഏകപക്ഷീയമാണ് സമരം പ്രഖ്യാപിച്ചത്. കടയടപ്പ് സമരം വിജയിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ ഒഴിവാക്കി ചൊവ്വാഴ്ച നടത്താനിരിക്കുന്ന സമരത്തെ സമിതി ചോദ്യം ചെയ്തു.

വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹി നസറുദ്ദീന്‍ ഇതിനെതിരെ ട്വന്റിഫോറിനോട് പ്രതികരിച്ചു. സര്‍ക്കാരിന് എതിരെയല്ല, ചെറുകിട കച്ചവടക്കാര്‍ക്ക് എതിരെ ഉപയോഗിക്കുന്ന നയത്തിന് എതിരെയാണ് സമരം. കച്ചവടക്കാരെ ക്രൂശിക്കുന്ന പൊലീസുകാരുടെ നടപടിക്ക് പരിഹാരമുണ്ടാക്കണം. കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇല്ല. ഇതിനെല്ലാം ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് സമരം നടത്തുന്നതെന്നും നസറുദ്ദീന്‍.

Story Highlights: strike, shop

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top