മരംമുറിക്കൽ ; റവന്യൂ, വനം മന്ത്രിമാര്‍ക്ക് എതിരെ കേസെടുക്കണമെന്ന് വി.ഡി സതീശൻ

വിവാദ മരംമുറിക്കലിൽ റവന്യു,വനം മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറിക്കൽ ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ വിശദീകരണം. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദേശമാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Story Highlights: V D Satheesan, Wood Cutting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here