ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം ; പൊലീസിനെതിരെ വനിത കമ്മിഷൻ

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ അംഗം ഷിജി ശിവജി കുറ്റപ്പെടുത്തി.
അതേസമയം, കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ സുഹൃത്തുമായ സഹിൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.
Story Highlights: Women Commission , Aluva pregnant women
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here