Advertisement

സ്പീക്കറെ കയ്യേറ്റം ചെയ്തു; മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍

July 5, 2021
2 minutes Read

നിയമസഭയിൽ പ്രശ്നങ്ങളുണ്ടാക്കിയ പന്ത്രണ്ട് ബി.ജെ.പി. എം.എൽ.എമാരെ സ്പീക്കർ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമസഭ സ്പീക്കർ ഭാസ്കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി.

രണ്ട് ദിവസത്തേക്കുള്ള സഭാസമ്മേളനം ഇന്നാണ് ആരംഭിച്ചത്. അതേസമയം, എംഎൽ.എമാർക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബി.ജെ.പിയിൽനിന്ന് ആരും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: 12 BJP MLAs suspended from Maharashtra assembly for one year over ‘misbehaviour’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top