‘ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയെപ്പോലെ’; സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മാപ്പപേക്ഷയുമായി ദിനേശ് കാർത്തിക്

ക്രിക്കറ്റ് കമൻ്ററിക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ മാപ്പപേക്ഷയുമായി ഇന്ത്യൻ താരം ദിനേശ് കാർത്തിക്. താൻ ഉദ്ദേശിച്ചത് അതല്ലെന്നും സംഭവത്തിൽ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഏകദിന മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് കാർത്തിക് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.
“കഴിഞ്ഞ കളിയിൽ സംഭവിച്ചുപോയതിൽ ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അതല്ല ഞാൻ ഉദ്ദേശിച്ചത്. എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അത് ശരിയായ ഒരു കാര്യമായിരുന്നില്ല. അങ്ങനെ പറഞ്ഞതിൽ അമ്മയും ഭാര്യയും എന്നെ വിമർശിച്ചിരുന്നു.”- കാർത്തിക് പറഞ്ഞു.
ഇംഗ്ലണ്ട്-ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു കാർത്തികിൻ്റെ സ്ത്രീവിരുദ്ധ പരാമർശം. “ബാറ്റ്സ്മാനും ബാറ്റുകൾ ഇഷ്ടപ്പെടാതിരിക്കലും എപ്പോഴും ഉണ്ടാവുന്നതാണ്. പല ബാറ്റ്സ്മാന്മാർക്കും അവരുടെ ബാറ്റുകൾ ഇഷ്ടമല്ല. അവർക്ക് മറ്റുള്ളവരുടെ ബാറ്റുകൾ ഇഷ്ടപ്പെടും. ബാറ്റുകൾ അയൽക്കാരൻ്റെ ഭാര്യയെപ്പോലെയാണ്. എപ്പോഴും അവർ മികച്ചവരായി തോന്നും.”- ഇതായിരുന്നു കാർത്തികിൻ്റെ കമൻ്ററി.
Story Highlights: Dinesh Karthik apologizes for his Misogynistic remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here