Advertisement

ഷിബു ജി സുശീലൻ: ‘സിനിമാ തൊഴിലാളികൾ മുഴു പട്ടിണിയിലാണ്’; ഷൂട്ടിങ്ങിന് അനുമതി വേണം

July 5, 2021
Google News 0 minutes Read

കേരളത്തിൽ സിനിമയുടെ ചിത്രീകരണം നടത്താൻ അനുമതി നൽകണമെന്ന് നിർമാതാവ് ഷിബു ജി സുശീലൻ ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇവിടെ അനുമതി ലഭിക്കാത്തതിനാൽ അയൽ സംസ്ഥാനത്തേക്ക് പോകുന്നുവെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞുവെന്നും ഷിബു ജി സുശീലൻ തൻറെ കുറിപ്പിൽ പറയുന്നു. കേരളത്തിലെ സിനിമ പ്രവർത്തകർ മുഴു പട്ടിണിയിലാണെന്നും, സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ച് പേർക്കെങ്കിലും ജോലി കിട്ടുമെന്നും അദ്ദേഹം പറയുന്നു.

ഷിബു ജി. സുശീലൻറെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്..
കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട്
പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു…
ഇന്ന് രാവിലെ #തീർപ്പ് സിനിമയുടെ
ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്….
95ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ട്കെട്ടിൽ ആരംഭിക്കുന്നത്..
കേരളത്തിലെ സിനിമ തൊഴിലാളികൾ മുഴുപട്ടിണിലാണ്.. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും..
മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്..
സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു…
സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ് ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here