Advertisement

തൊടുപുഴയിൽ മാതാപിതാക്കൾ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

July 5, 2021
Google News 2 minutes Read

തൊടുപുഴയിൽ മാതാപിതാക്കൾ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. വനിത ശിശു വികസന വകുപ്പാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.

ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കുട്ടികളുടെ ജീവിത സാഹചര്യം സംബന്ധിച്ച് 24 റിപ്പോർട്ടിനെ തുടർന്നാണ് ഇടപെടൽ.

തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ സാനിയ, സെബിൻ, സോണിയ എന്നീ വിദ്യാർത്ഥികളുടെ സംരക്ഷണമാണ് ഏറ്റെടുക്കുന്നത്. രണ്ടു വർഷം മുൻപാണ് കുട്ടികളുടെ അമ്മ അനീറ്റ ഹൃദയഘാതം വന്ന് മരിച്ചത്.രണ്ടാഴ്ച്ച മുൻപ് മരത്തിൽ നിന്ന് വീണ് പിതാവും മരിച്ചു. തുടർന്ന് അമ്മുമ്മയുടെ സംരക്ഷയിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്.

Story Highlights: thodupuzha children taken over by women child welfare commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here