ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ജമ്മുകശ്മീര്‍ ഡിജിപിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തരത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ച ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ജമ്മുകശ്മീര്‍ ഡിജിപിക്ക് ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ജമ്മു കശ്മീരില്‍ കുട്ടികള്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തരത്തിലുള്ള ദൃശ്യം പ്രചരിപ്പിച്ചതിനാണ് ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റര്‍ ഇന്ത്യ പൊളിസി മാനേജര്‍ ഷഗുഫ്ത കമ്‌റാന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് നിര്‍ദേശം. ഒരു കുട്ടി കുറേപ്പേര്‍ക്കെതിരെ നിറയൊഴിക്കുന്ന വിഡിയോ ആണ് ട്വിറ്റര്‍ വഴി പ്രചരിച്ചത്. കുട്ടികളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ഭീകരപ്രവര്‍ത്തന വിഡിയോ പരിശോധിക്കാനോ ദൃശ്യത്തിന്റെ പ്രചാരണം തടയാനോ ട്വിറ്റര്‍ നടപടിയെടുത്തില്ലെന്നാണ് പരാതി.
അതേസമയം ഐടി നിയമം പാലിക്കാത്ത ട്വിറ്ററിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. നിയമം പാലിക്കാന്‍ വൈമനസ്യം ഉള്ളവരെ രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നിയമം പാലിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും നിയമം പാലിക്കാത്ത പക്ഷം യാതൊരു സംരക്ഷണവും രാജ്യത്ത് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയാറാകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
Story Highlights: twitter, jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here