പെട്രോൾ അടിച്ചപ്പോൾ ‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം. ബഹുമാനിച്ചില്ല എന്നു പറഞ്ഞായിരുന്നു കൊട്ടിയം സ്വദേശിയായ സിദ്ധിഖിനെ ബൈക്ക് യാത്രികൻ മർദ്ദിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായി.
കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത പെട്രോൾ പമ്പ് ജീവനക്കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. പെട്രോൾ അടിച്ച സമയത്ത് സിദ്ദിഖ് ബൈക്ക് യാത്രികനെ ബഹുമാനിച്ചില്ല എന്നതായിരുന്നു പറഞ്ഞ കാരണം. യാതൊരു പ്രകോപനവുമില്ലാതെ മർദ്ദനം തുടർന്നു. തല്ലരുതേയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഏഴു തവണ കരണത്തടിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 7.30 നായിരുന്നു സംഭവം. ക്രൂര മർദ്ദനമേറ്റിട്ടും പരാതി നൽകാൻ സിദ്ദിഖ് പൊലീസ് സ്റ്റേഷനിൽ എത്തിയില്ല. കാരണം ഒരു ദിവസത്തെ ജോലി നഷ്ടമായാൽ അയാളുടെ വീട് പട്ടിണിയാകും. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശത്തെ യുവാക്കൾ സംഘടിച്ചു. സിദ്ദിഖുമായി എത്തി ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന.
Story Highlights: kollam differently abled man manhandled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here