സീറോ മലബാർ സഭ ആരാധനക്രമം ഏകീകരിക്കും; പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പയുടെ അംഗീകാരം

സീറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം. പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് പുതിയ തീരുമാനം. മാർപ്പാപ്പയുടെ ഉത്തരവിന്റെ പകർപ്പ് 24ന് ലഭിച്ചു.
സീറോ മലബാർ സഭയിലെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കമായിരുന്നു ആരാധനക്രമം സംബന്ധിച്ച്. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിച്ച് പോന്നു. എന്നാൽ ചങ്ങനാശേരി രൂപത അൾത്താര അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.
ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം നൽകി. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.
Story Highlights: pope approves uniform mode of qurbana in syro Malabar church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here