Advertisement

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് വൈ കാറ്റഗറി സുരക്ഷ

July 6, 2021
Google News 1 minute Read
y category security for lakshadweep administrator

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി.

രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന് വീണ്ടും അഡ്മിനിസ്‌ട്രേറ്റർ ദ്വീപിൽ എത്തും.

ജൂൺ 14ന് പ്രഫുൽ പട്ടേൽ ലക്ഷ്ദ്വീപ് സന്ദർശിച്ചിരുന്നു. അന്ന് പക്ഷേ ദ്വീപ് നിവാസികൾ പ്രതിഷേധിക്കുകയും, കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിച്ചത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കിയും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ചും പ്രതിഷേധിച്ചിരുന്നു.

Story Highlights: lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here