Advertisement

വീട്ടിൽ തയാറാക്കാം ചിക്കൻ ഷീ കബാബ് മസാല

July 7, 2021
Google News 3 minutes Read

ഭക്ഷണത്തിൽ പുതിയ രുചിക്കൂട്ടുകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. വീട്ടിൽ വിരുന്നുക്കാരൊക്കെ വരുമ്പോൾ ഭക്ഷണം അൽപ്പം രാജകീയമാക്കിയാലോ. എങ്കിൽ ചിക്കൻ ഷീ കബാബ് മസാല ഒന്ന് പരീക്ഷിച്ച് നോക്കൂ. രണ്ട് ഘട്ടമായാണ് ഇ വിഭവം തയാറാക്കേണ്ടത്.

കബാബ് ഉണ്ടാക്കുന്ന വിധം

ചേരുവകൾ

  • ബോൺലെസ് ചിക്കൻ അരച്ചത് – 500 ഗ്രാം
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
  • ഇറച്ചി മസാല – 3 ടീ സ്പൂൺ
  • കുരുമുളക് – 2 ടീ സ്പൂൺ (ചതച്ചത്)
  • മല്ലിയില – മൂന്ന് തണ്ട് (അരിഞ്ഞത്)
  • പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ, കോൺഫ്ലോർ – 50 ഗ്രാം

തയാറാക്കുന്ന വിധം

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, പച്ചമുളക്, ഇറച്ചി മസാല, മല്ലിയില, കോൺഫ്ലോർ, ഉപ്പ്, ബട്ടർ എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടുക. ഇത് പത്ത് മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. അതിന് ശേഷം ഒരു കമ്പിയിൽ ഏഴ് ഇഞ്ച് നീളത്തിൽ കുറച്ച് കട്ടിയിൽ വട്ടത്തിൽ ചിക്കൻ പിടിപ്പിക്കുക. ഇടയ്ക്ക് കുറച്ച് ബട്ടർ തൂവി 10 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കുക. അതിന് ശേഷം കമ്പിയിൽ നിന്ന് ഊരിയെടുക്കാം. മുഴുവൻ ചിക്കനും ഇത്തരത്തിൽ തയാറാക്കുക. ഈ കബാബ് കുറച്ച് കനത്തിൽ കഷണങ്ങളാക്കി മാറ്റി വെക്കുക.

മസാല തയാറാക്കുന്ന വിധം

ചേരുവകൾ

  • സവാള – 2 എണ്ണം
  • ഇഞ്ചി – ഒരു കഷ്ണം (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി – 6 അല്ലി
  • പച്ചമുളക് – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
  • കുരുമുളക് – 2 ടീ സ്പൂൺ (ചതച്ചത്)
  • കാപ്സിക്കം – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
  • തക്കാളി – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കാശ്മീരി മുളക്പൊടി – 3 ടീ സ്പൂൺ
  • മല്ലി പൊടി – 4 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – അര ടീ സ്പൂൺ
  • ഗരംമസാല പൊടി – അര ടീ സ്പൂൺ
  • ജീരകം – 1 ടീ സ്പൂൺ
  • ചെറുനാരങ്ങാ നീര് – 3 ടീ സ്പൂൺ
  • മല്ലിയില – 4 തണ്ട് (അരിഞ്ഞത്)
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 50 മില്ലി

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ജീരകം ഇടുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റുക. ചെറുതീയിൽ മഞ്ഞൾപൊടി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കുക. ശേഷം തക്കാളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്ത് കൊടുക്കണം. നന്നായി വഴറ്റിയ ശേഷം കാപ്സിക്കം ഇട്ട് കൊടുക്കുക. അതിന് ശേഷം കുരുമുളകും ഗരം മസാലയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിൽകിയ കബാബ് ഇട്ട് 3 – 4 മിനിറ്റ് ഇളക്കുക. അടുപ്പിൽ നിന്നറക്കിയ ശേഷം ചെറുനാരങ്ങാ നീരും മല്ലിയിലയും ചേർത്തിളക്കി ചൂടോടെ വിളമ്പാം. പുതിന ചട്നിക്കൊപ്പവും ഇത് കഴിക്കാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here