Advertisement

ഇന്ധന വിലവർധന; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ

July 7, 2021
Google News 1 minute Read
Farmers Protest Fuel Price

ഇന്ധന വിലവർധനയ്ക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ചയാണ് വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുന്നത്. നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാവും പ്രതിഷേധം. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചുകൊണ്ടാവും പ്രതിഷേധം നടക്കുക.

വിവിധ വാഹനങ്ങളിലായി കർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടും. തുടർന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സമാധാനപരമായി ഗതാഗതത്തിനു തടസമുണ്ടാക്കാതെയാവും പ്രതിഷേധം. ഇന്ധനവില പകുതിയാക്കി കുറയ്ക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും സമൂഹത്തിൻ്റെ നാനാതുറകളിലുള്ള മറ്റ് ആളുകളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 100 .26 ഡീസലിന് 96.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 102 .19 രൂപയും ഡീസലിന് 96.11 രൂപയായും വർധിച്ചു.

Story Highlights: Farmers To Protest Against Fuel Price Hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here