Advertisement

യൂറോ കപ്പ്: സ്പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍

July 7, 2021
Google News 1 minute Read

യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ചാമ്പ്യൻമാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. സ്‌പെയിനിന്റെ ഓല്‍മോ, മൊറാറ്റ എന്നിവരുടെ പെനാല്‍റ്റിയാണ് പാഴായത്.ജെറാഡ്, തിയാഗോ എന്നിവരാണ് സ്‌പെയിനിനായി വലകുലിക്കിയത്. ഗോളി ഡൊണാറുമയുടെ തകര്‍പ്പന്‍ സേവുകളാണ് ഇറ്റലിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

ഇറ്റലിയ്ക്കായി ബെലോറ്റി, ബൊനൂച്ചി, ബെര്‍ണാഡെഷി, ജോര്‍ജ്ജീഞ്ഞോ എന്നിവരാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ലൊക്കാറ്റെലിയുടെ പെനാല്‍റ്റി പാഴായിരുന്നു. 60ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ചീസയാണ് ഇറ്റലിക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 20മിനിറ്റിനുള്ളില്‍ ഓല്‍മയുടെ അസിസ്റ്റില്‍ നിന്ന് മൊറാറ്റ സ്‌പെയിനിന്റെ സമനില ഗോള്‍ നേടി.

മല്‍സരത്തില്‍ സ്‌പെയിനിനായിരുന്നു ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. എക്‌സ്ട്രാടൈമിലും സ്‌പെയിന്‍ ഇറ്റിലക്ക് മേല്‍ ആധിപത്യം നേടി. എന്നാല്‍ ഈ യൂറോയിലെ പതിവ് ഭാഗ്യം ഇത്തവണയും ഇറ്റലിക്കൊപ്പമായിരുന്നു.ഫൈനലില്‍ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് മല്‍സരത്തിലെ വിജയികളെ ഇറ്റലി നേരിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here