Advertisement

കിറ്റെക്‌സിന് നല്‍കിയ നോട്ടിസ് പിന്‍വലിച്ച് തൊഴില്‍ വകുപ്പ്

July 7, 2021
Google News 1 minute Read
sabu jacob

കിറ്റെക്സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടിസ് പിന്‍വലിച്ചു. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടിസ്. ഇതിനെതിരെ കിറ്റക്‌സ് നല്‍കിയ വക്കീല്‍ നോട്ടിസിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന്റെ പിന്‍മാറ്റം.

അതേസമയം വ്യവസായം തുടങ്ങാന്‍ കിറ്റെക്‌സിന് തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവാണ് ഇ-മെയിലിലൂടെ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്സ്‌റ്റൈല്‍സ് ആന്റ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചക്കായി കിറ്റെക്‌സ് എം ഡി സാബു ജേക്കബിനെ തെലങ്കാന വ്യവസായ മന്ത്രി ഹൈദ്രബാദിലേക്ക് ക്ഷണിച്ചു.

Story Highlights: kitex, labour department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here