Advertisement

യൂറോ കപ്പ്; ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തി; പരാജയത്തിൽ ദുഃഖമില്ലെന്ന് ലൂയിസ് എൻറിക്

July 7, 2021
Google News 1 minute Read

യൂറോ കപ്പ് സെമിയിൽ ഇറ്റലിയോട് പരാജയപ്പെട്ട് പുറത്തായതില്‍ ദുഃഖമില്ലെന്ന് സ്പെയിന്‍ പരിശീലകൻ ലൂയിസ് എൻറിക്. സെമിയില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലാണ് ഇറ്റലിയോട് തോറ്റ് സ്പെയിന്‍ പുറത്തായത്. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരത്തില്‍ ഷൂട്ട് ഔട്ടില്‍ 4-2നാണ് ഇറ്റലി ജയിച്ചത്.

സ്പെയിന്‍ ടീമിന്റെ പ്രകടനത്തില്‍ തനിക്ക് സംതൃപ്തി ഉണ്ടെന്നും പകരക്കാരനായി ഇറങ്ങിയ അല്‍വാരോ മൊറാട്ടയുടെ പ്രകടനം മികച്ചതായിരുന്നെന്നും ലൂയിസ് പറഞ്ഞു. മത്സരത്തില്‍ സ്പെയിന്‍ പിറകില്‍ നിൽക്കുമ്പോൾ പകരക്കാരനായി ഇറങ്ങിയ മൊറാട്ട സമനില നേടി കൊടുത്തെങ്കിലും ഷൂട്ട് ഔട്ടില്‍ നിര്‍ണായക പെനാല്‍റ്റി നഷ്ട്ടപെടുത്തിയിരുന്നു.

മൊറാട്ടക്ക് ഈ ടൂര്‍ണമെന്റിന് ഇടയില്‍ മോശം സമയം ഉണ്ടായിരുന്നെന്നും എന്നാല്‍ പകരക്കാരനായി ഇറങ്ങിയത് മുതല്‍ മൊറാട്ട മികച്ച പ്രകടനമാണ് നടത്തിയതെന്നും ലൂയിസ് പറഞ്ഞു. ഒരു ടീമെന്ന നിലയില്‍ സ്പെയിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും താരങ്ങളുടെ പ്രകടനത്തില്‍ ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here