Advertisement

ഗില്ലിന് പകരക്കാരെ അയക്കില്ല; ദേവ്ദത്തും പൃഥ്വി ഷായും ശ്രീലങ്കയിൽ തുടരും

July 7, 2021
Google News 2 minutes Read
Prithvi Shaw Devdutt Lanka

പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരെ അയക്കില്ലെന്ന് തീരുമാനിച്ച് ബിസിസിഐ. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തുടരും. മുതിർന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജൂൺ 28നാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഗില്ലിനു പകരം താരത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടത്. ഗില്ലിനു പകരം ഒരു താരത്തെയും റിസർവ് താരമായ അഭിമന്യു ഈശ്വരനു പകരം മറ്റൊരു താരത്തെയും അയക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ആവശ്യത്തെ ബിസിസിഐ അംഗീകരിച്ചില്ല. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നീ താരങ്ങൾ ഓപ്പണർമാരായി ടീമിനൊപ്പം ഉണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. രാഹുലിനെ മധ്യനിര താരമായാണ് പരിഗണിക്കുന്നതെങ്കിലും മുൻപ് അദ്ദേഹം ഓപ്പണർ റോളിൽ കളിച്ചിട്ടുള്ളതുകൊണ്ട് തന്നെ അത്തരം ഒരു സാഹചര്യത്തിൽ വീണ്ടും ഓപ്പണറാകാവുന്നതാണെന്നും ബിസിസിഐ കണക്കുകൂട്ടുന്നു.

Story Highlights: Prithvi Shaw, Devdutt to continue playing in Sri Lanka series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here