ഇടുക്കി രാജാക്കാട് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി

ഇടുക്കി രാജാക്കാട് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. ജാർഖണ്ഡ് സ്വദേശി ദൻദൂർ ആണ് കൊല്ലപ്പെട്ടത്. പ്രതി ദേവ് ചരൻ രാജാക്കാട് പൊലീസ് പിടിയിൽ.
രാജാക്കാട് മമ്മട്ടിക്കാനത്തെ തോട്ടത്തിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ട ദൻദൂറും പ്രതി ദേവ് ചരനും. ഇന്നലെ രാത്രിയിൽ മദ്യപാനത്തെത്തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദൻദൂറിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ദേവ് ചരൻ രാത്രിതന്നെ മൃതദേഹം തോട്ടത്തിൽ കുഴിച്ചിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് വിവരം തോട്ടമുടമയെയും പൊലീസിനെയും അറിയിച്ചത്.
ഫോറൻസിക് വിദഗ്ദ്ധർ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയെ രാജാക്കാട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. മുന്നാർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Story Highlights: idukki rajakkad man murders friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here