Advertisement

വണ്ടിപ്പെരിയാര്‍ പീഡനത്തില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

July 8, 2021
Google News 1 minute Read

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ അടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തിയില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

ബാലാവകാശ കമ്മിഷന്‍ ഓഫിസിന് മുന്നിലേക്കാണ് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. അതിനിടെ കമ്മിഷന്‍ ഓഫിസിലേക്ക് പ്രതിഷേധക്കാര്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞുവീണു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ബാലാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നോ പൊലീസില്‍ നിന്നോ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്.

Story Highlights: mahila congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here