ധോണിക്ക് ഞങ്ങൾക്കൊപ്പം ഒന്നോ രണ്ടോ വർഷങ്ങൾ കൂടി തുടരാനാവും; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ

ക്യാപ്റ്റൻ എംഎസ് ധോണിക്ക് തങ്ങൾക്കൊപ്പം ഒന്നോ രണ്ടോ വർഷങ്ങൾ കൂടി തുടരാനാവുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ധോണി പൂർണമായും മാച്ച് ഫിറ്റാണെന്നും ചെനൈ സൂപ്പർ കിംഗ്സിനു വേണ്ടി അദ്ദേഹം നടത്തുന്ന പ്രകടനങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും കാശി വിശ്വനാഥൻ പറഞ്ഞു.
“സിഎസ്കെയ്ക്കൊപ്പം ഒന്നോ രണ്ടോ വർഷങ്ങൾ കൂടി തുടരാൻ അദ്ദേഹത്തിനു കഴിയും. അദ്ദേഹം പൂർണമായും ഫിറ്റാണ്. നന്നായി പരിശീലിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോൾ കളിനിർത്താൻ ഒരു കാരണം ഞാൻ കാണുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം സിഎസ്‌കെയ്ക്കായി നടത്തുന്ന പ്രകടനങ്ങളിൽ ഞങ്ങൾ തൃപ്തരാണ്. ക്യാപ്റ്റൻസിയെപ്പറ്റിയോ ഏറ്റവുമധികം അനുഭവജ്ഞാനമുള്ള താരമോ എന്നത് മാത്രമല്ല. ഒരു താരം എന്ന നിലയിലും അദ്ദേഹം ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്.”- കാശി വിശ്വനാഥൻ പറഞ്ഞു.
അതേസമയം, സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: MS Dhoni can continue for another one or two years with CSK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here