Advertisement

ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി വരുന്നു

July 8, 2021
Google News 1 minute Read
new agency of enforcement directorate model

സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താൻ ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി വരുന്നു.

സഹകരണ വകുപ്പിനു കീഴിലാണ് പുതിയ ഏജൻസി വരുന്നത്. പ്രത്യേക നിയമനിർമാണത്തിലൂടെ ഏജൻസി യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകും പ്രവർത്തനം.

കേന്ദ്രത്തിൽ സഹകരണ സ്ഥാപനങ്ങൾക്കായി പുതിയ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശ്യം ലക്ഷ്യംവച്ചാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതാണ് സർക്കാർ പ്രാവർത്തികമാക്കുന്നത്.

Story Highlights: new agency of enforcement directorate model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here