പീഡന പരാതി ; കേസ് ഒതുക്കി തീർക്കാൻ മന്ത്രിതല ഇടപെടലുണ്ടായി : മയൂഖ ജോണി

സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ സംഭവം ഒതുക്കി തീർക്കാൻ മന്ത്രി തല ഇടപെടലുണ്ടായെന്ന ആരോപണം ആവർത്തിച്ച് ഒളിമ്പിയൻ മയൂഖ ജോണി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായി സംസാരിച്ചു . ഡി ജി പിയെയും ക്രൈം ബ്രാഞ്ച് മേധാവിയെയും നേരിൽ കണ്ട് കാര്യം ബോധ്യപ്പെടുത്തിയെന്ന് മയൂഖ ജോണി പ്രതികരിച്ചു.
വ്യാജക്കേസല്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. പ്രതിക്ക് തെളിവ് നശിപ്പിക്കാൻ പൊലീസ് നാല് മാസം സമയം നൽകിയിരുന്നു. കേസ് ഒതുക്കി തീർക്കാൻ ഒരു മന്ത്രി ഇടപെട്ടെന്ന് ഇപ്പോഴും പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് പറയാൻ ഇപ്പോൾ താത്പര്യപ്പെടുന്നില്ല. ആളൂർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മന്ത്രിയുടെ ഇടപെടലിനെ പറ്റി പറഞ്ഞിരുന്നുവെന്നും മയൂഖ ജോണി വ്യക്തമാക്കി.
Story Highlights: Rape Case : Mayookha Johny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here