Advertisement

സിക വൈറസ് ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും

July 8, 2021
Google News 1 minute Read

സംസ്ഥാനത്ത് സിക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 10 ന് ഓൺലൈനായാണ് യോഗം ചേരുക.

അതേസമയം, കേരളത്തിൽ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി കഴിഞ്ഞു. വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമികമായി സിക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു.

Story Highlights: Zika Virus Kerala , Health Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here