Advertisement

ബിജെപി നേതാക്കളുടെ പേര് പറയാൻ സമ്മർദം; ജയിലിൽ ഭീഷണിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്

July 9, 2021
Google News 1 minute Read

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. സ്വർണക്കടത്തിൽ ബിജെപി നേതാക്കളുടെ പേര് പറയാൻ ജയിലധികൃതർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി എൻഐഎ കോടതിയെ സരിത്ത് സമീപിച്ചു.

കേന്ദ്ര സംസ്ഥാന നേതാക്കളുടെ പേര് പറയാനാണ് ഭീഷണിയും സമ്മർദവും. ഗൗരവതരമായ വിഷയമെന്ന് വിലയിരുത്തിയ കൊച്ചി എൻഐഎ കോടതി സരിത്തിനെ നാളെ നേരിട്ട് ഹാജരാക്കാൻ നിർദേശം നൽകി. ലോക്ക്ഡൗൺ ദിവസം സ്‌പെഷ്യൽ സിറ്റിംഗ് നടത്തുമെന്ന് കോടതി വ്യക്തമാക്കി. സരിത്തിനെ ദേഹോപദ്രവം ഏൽപ്പിക്കുകയോ സമ്മർദം ചൊലുത്തുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

Story Highlights: Gold smuggling, sarith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here